ബിഷപ്പ് കെ പി യോഹന്നാൻ അന്തരിച്ചു ; അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം പത്തനംതിട്ട ; ബിലീവേഴ്സ് സഭ അധ്യക്ഷനും , ബിലീവേഴ്സ് ഹോസ്പിറ്റൽ ഉടമയുമായ ബിഷപ്പ് കെ പി യോഹന്നാൻ അന്തരിച്ചു . അമേരിക്കയിൽ ഡാളസിൽ വച്ചായിരുന്നു ഇന്ന് വൈകിട്ട് അന്ത്യം സംഭവിച്ചത് . ഇന്നലെ രാവിലെ പ്രഭാത നടത്തത്തിനു ഇറങ്ങിയപ്പോൾ വാഹനം ഇടിച്ചു ഗുരുതര അവസ്ഥയിൽ ആയിരുന്നു . കാർഡിയാക് അറസ്റ്റാണ് മരണ കാരണമെന്ന് ബിലീവേഴ്സ് സഭ അറിയിച്ചു . നാലു ദിവസം മുൻപാണ് അമേരിക്കയിലേക്ക് പോയത് .
Bishop KP Yohannan passed away; It ended in America